പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം

പരിസ്ഥിതി ലോലം: കൊട്ടിയൂരിൽ സംവാദം, ചർച്ച, പ്രമേയം
Oct 18, 2026 08:51 AM | By PointViews Editor

കൊട്ടിയൂർ : കസ്‌തൂരി രംഗൻ റിപ്പോർട്ട് പ്രകാരം ഇഎസ്എ സംബന്ധിച്ച കരട് വിജ്‌ഞാപനത്തിൽ ഉൾപ്പെട്ട കൊട്ടിയൂരിൽ ഇഎസ്എ സംബന്ധിച്ച് ജനകീയ സംവാദം സംഘടിപ്പിച്ചു. കൊട്ടിയൂർ വ്യാസ ഫൈൻ ആർട്‌സ് സൊസൈറ്റിയാണ് ജനകീയ സംവാദം സംഘടിപ്പിച്ചത്. കൊട്ടിയൂർ സെന്റ്റ് സെബാസ്‌റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ നടത്തിയ സംവാദത്തിൽ കർഷക സംഘടനകളെ പ്രതിനിധീകരിച്ച് കിഫ ചെയർമാൻ അലക്‌സ് ഒഴുകയിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹിയും പരിസ്‌ഥിതി പ്രവർത്തകനുമായ കെ.വിനോദ് കുമാർ, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം എന്നിവർ സംവാദത്തിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ഷിജിത്ത് വായന്നൂർ മോഡറേറ്റർ ആയിരുന്നു. വ്യാസ ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡൻ്റ് കെ.പി പസന്ത്, സെക്രട്ടറി ജോണി മുത്തനാട്ട് പ്രസംഗിച്ചു. ഇഎസ്എ യിലെ കൈവശഭൂമി, തോട്ടങ്ങൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവയെല്ലാം പൂർണമായി ഒഴിവാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. പി.ജെ.ദേവസ്യ, എ.പി. കൃഷ്ണൻ നായർ, ഇ.ജെ.ബേബി എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. പരിസ്‌ഥിതി ലോല മേഖല പ്രഖ്യാപിക്കപ്പെടുമോ എന്ന ആശങ്ക ഇനിയും ഒഴിയാത്തതിനാൽ വിഷയത്തെ ഗൗരവത്തോടെ തന്നെ സമീപിക്കണമെന്ന് സംവാദത്തിൽ ആഹ്വാനം ഉണ്ടായി. പരിസ്‌ഥിതി ലോല മേഖല പ്രഖ്യാപിക്കപ്പെട്ടാൽ ഉണ്ടാകുന്ന നിരോധനങ്ങൾ, നിയന്ത്രണങ്ങൾ, അവയെ കുറിച്ചുള്ള ആശങ്കകൾ എന്നിവയും സാധ്യതകളും സംവാദത്തിൽ ചർച്ച ചെയ്‌തു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കുമെന്ന ആശങ്കയും മറ്റിടങ്ങളിൽ സംഭവിച്ച ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് കർഷകർ ചർച്ചയിൽ പങ്കെടുത്തത്.


മലയോര കർഷകരെ പൊതുവേയും. കുടിയേറ്റ കർഷകരെ പ്രത്യേകിച്ചും ലക്ഷ്യം വച്ചുള്ള ഇ.എസ്.എ.

അന്തിമ വിജ്ഞാപനത്തിന് മുമ്പായി പരാതി സമർപ്പിക്കാനുള്ള അവസരം അവസാനിച്ചിട്ട് ഒരു മാസമായി. 6 വിജ്ഞാപന സമയത്തും കൊടുത്ത പരാതികൾ പരിഗണിക്കാത്ത സാഹചര്യത്തിൽ 7-ാം വിജ്ഞാപനത്തിനുശേഷം കൊടുത്ത പരാതികൾക്കും പരിഹാരം ഉണ്ടാകാൻ സാധ്യത വിരളമാണ്. 6-ാം വിജ്ഞാപനത്തിൽ ഉണ്ടായിരുന്നതിനേക്കാൾ അധിക ഭൂമിയാണ് 7-ാം വിജ്ഞാപനത്തിൽ ഇ.എസ്.എ. ആയി ഉണ്ടായത്.

1950-കളിൽ മലയോരത്ത് ജീവിതം കെട്ടിപ്പടുത്ത ലക്ഷോപലക്ഷം കുടിയേറ്റജനതയെ കുടിയിറക്കാതെ കുടിയിറക്കുന്ന ഭരണകൂട ഭീകരതയാണോ ഇ.എസ്.എ എന്ന ചോദ്യം ചർച്ച ചെയ്യപ്പെട്ടു.

മനുഷ്യനുണ്ടാക്കിയ ഭരണഘടനയും നീതിന്യായവും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുപകരം മനുഷ്യനെ പൂട്ടിയിടുകയും മൃഗങ്ങളെ ഇറക്കിവിടുകയും ചെയ്യുന്ന ദുരന്തനിവാരണ നിയമമാണോ ഇ.എസ്.എ എന്നതായിരുന്നു മറ്റൊരു ചോദ്യം.

1958-ൽ കൊട്ടിയൂർ കുടിയിറക്കിനെതിരെ നടന്ന ഐതിഹാസിക സമരത്തിലൂടെ കുടിയിറക്കിനെ പരാജയപ്പെടുത്തിയ കർഷക മക്കളുടെ പുതുതലമുറക്കാരെ മൃഗാധിപത്യത്തിലൂടെ കുടിയിറക്കുന്നതാണോ ഇ.എസ്.എ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ചെറുത്തുനിൽപ്പില്ലാതെ

പശ്ചിമഘട്ടത്തിലെ അമൂല്യങ്ങളായ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിടുന്ന കോർപ്പറേറ്റ് ഭീമന്മാർക്ക് ഒത്താശചെയ്‌തുകൊടുക്കുന്ന ഭരണകൂടത്തിൻ്റെ ശ്രമം എന്തിനുവേണ്ടി എന്ന വിഷയം ഗൗരവതരമായി ചർച്ച ചെയ്ത് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്.

1958-ലേയും 2013-ലേയും സമരത്തിൻ്റെ തുടർച്ചയ്ക്ക് വേണ്ടി വരുമോ എന്ന ചോദ്യവും ഉയർന്നു.

Environmental sensitivity: Debate, discussion, and resolution in Kottiyoor.

Related Stories
യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

Oct 18, 2026 11:07 AM

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക സ്വതന്ത്ര്യമായി

യുവധാര ബോർഡഴിച്ചു, വയോജന വിശ്രമകേന്ദ്രത്തിന് താൽക്കാലിക...

Read More >>
വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

Oct 17, 2026 04:23 PM

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട് സിപിഎം

വിജയൻ്റെ വീട്ടു ഭിത്തിയിൽ നോട്ടീസ് ഒട്ടിച്ച് ഇഡി. നാണംകെട്ട്...

Read More >>
ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

Oct 17, 2026 03:12 PM

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി കെഎസ്ആർടിസി

ശബരിമല ഭക്തർക്ക് നല്ല കാലം. ലീസിന് എടുത്തും സർവീസ് ഒരുക്കി...

Read More >>
ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും?  രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

Oct 17, 2026 04:31 AM

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാരും പിണറായിയും കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാർ കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി...

Read More >>
വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

Oct 16, 2026 07:57 PM

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ...

Read More >>
ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

Oct 16, 2026 05:35 PM

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന...

Read More >>
Top Stories